Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fahad Fazil

സ്നേ​ഹം കൊ​ണ്ട് പൊ​തി​ഞ്ഞ കു​ടും​ബ​യൂ​ണി​റ്റ്

ഇ​ണ​ക്ക​വും പി​ണ​ക്ക​വും അ​യ​ൽ​ക്കാ​രു​മൊ​ക്കെ ചേ​ർ​ന്ന് തി​ക​ച്ചും സ​മാ​ധാ​ന​ത്തോ​ടെ തി​യേ​റ്റ​റി​ൽ ക​ണ്ടി​രി​ക്കാ​വു​ന്ന ഒ​രു സ്നേ​ഹ​മു​ള്ള കു​ടും​ബ യൂ​ണി​റ്റ്. നി​വി​ൻ പോ​ളി നാ​യ​ക​നാ​യെ​ത്തി​യ ബ​ത്‌​ല​ഹേം കു​ടും​ബ​യൂ​ണി​റ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ, പ്രേ​മ​ലു എ​ന്നീ സൂ​പ്പ​ർ​ഹി​റ്റു​ക​ൾ​ക്ക് ശേ​ഷം ഗി​രീ​ഷ് എ.​ഡി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഭാ​വ​ന സ്റ്റു​ഡി​യോ​സ് നി​ർ​മി​ച്ച ഈ ​ചി​ത്രം പ്രേ​ക്ഷ​ക​രെ ഒ​രു​പോ​ലെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന മ​നോ​ഹ​ര​മാ​യൊ​രു ഫീ​ൽ ഗു​ഡ് എ​ന്‍റ​ർ​ടൈ​ന​റാ​ണ്.

മു​ണ്ട​ക്ക​യ​ത്തു​നി​ന്നും ക​റു​കു​റ്റി​യി​ലേ​ക്ക് പു​തി​യ​താ​യി താ​മ​സി​പ്പി​ക്കാ​നെ​ത്തു​ന്ന കു​ടും​ബ​വും, അ​വ​രും അ​യ​ൽ​ക്കാ​രു​മാ​യു​ള്ള ഊ​ഷ്മ​ള​മാ​യ ബ​ന്ധ​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം. പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള ര​ണ്ടു​പേ​രു​ടെ പ്ര​ണ​യ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ജ​സ്റ്റി​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി നി​വി​ൻ പോ​ളി എ​ത്തു​മ്പോ​ൾ, ആ​ഷ്‌​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മ​മി​ത ബൈ​ജു എ​ത്തു​ന്നു.

വ​ടി​വേ​ലു​വും ഫ​ഹ​ദ് ഫാ​സി​ലും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ജൂ​ലൈ 25-ന് ​ലോ​ക​മാ​കെ​യു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തും. മാ​രീ​സ​ൻ സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ 98-ാമ​ത് ചി​ത്ര​മാ​ണ് മാ​രീ​സ​ൻ. സു​ധീ​ഷ് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​രീ​സ​ൻ ഒ​രു ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ട്രാ​വ​ലിം​ഗ് ത്രി​ല്ല​ർ ചി​ത്ര​മാ​ണ്. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം വി. ​കൃ​ഷ്ണ​മൂ​ർ​ത്തി എ​ഴു​തു​ന്നു. ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​റും വി. ​കൃ​ഷ്ണ​മൂ​ർ​ത്തി ത​ന്നെ​യാ​ണ്. കോ​വൈ സ​ര​ള, വി​വേ​ക് പ്ര​സ​ന്ന, സി​താ​ര, പി.​എ​ൽ. തേ​ന​പ്പ​ൻ, ലി​വിം​ഗ്സ്റ്റ​ൺ, റെ​ണു​ക, ശ​ര​വ​ണ സു​ബ്ബ​യ്യ, കൃ​ഷ്ണ, ഹ​രി​ത, ടെ​ലി​ഫോ​ൺ രാ​ജ് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്. ക​ലൈ​സെ​ൽ​വ​ൻ ശി​വാ​ജി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. സം​ഗീ​തം-​യു​വ​ൻ ശ​ങ്ക​ർ രാ​ജ, എ​ഡി​റ്റിം​ഗ്-​ശ്രീ​ജി​ത് സാ​രം​ഗ്,ആ​ർ​ട്ട്- ഡ​യ​റ​ക്ഷ​ൻ മ​ഹേ​ന്ദ്ര​ൻ. E4 എ​ക്സ്പെ​രി​മെ​ന്‍റ്സ് ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ​മാ​രാ​യി സ​ഹ​ക​രി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള തി​യേ​റ്റ​ർ റി​ലീ​സ് റൈ​റ്റ്സ് A

Movies

ഫ​ഹ​ദും ക​ല്യാ​ണി​യും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ; ഓ​ടും കു​തി​ര ഫ​സ്റ്റ്ലു​ക്ക്

ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രോ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർ​മി​ച്ച് അ​ൽ​ത്താ​ഫ് സ​ലിം ര​ച​ന​യും, സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണ് ഓ​ടും കു​തി​ര ചാ​ടും കു​തി​ര. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ങ്ങി. ഫ​ഹ​ദ് ഫാ​സി​ൽ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ചി​ത്രം ഓ​ഗ​സ്റ്റ് 29ന് ​തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. രേ​വ​തി പി​ള്ള, ലാ​ൽ, വി​ന​യ് ഫോ​ർ​ട്ട്‌, അ​നു​രാ​ജ് ഒ. ​ബി. എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ.

ഛായാ​ഗ്ര​ഹ​ക​ൻ - ജി​ന്‍റോ ജോ​ർ​ജ്, സം​ഗീ​തം - ജ​സ്റ്റി​ൻ വ​ർ​ഗീ​സ്, എ​ഡി​റ്റിം​ഗ്- നി​ധി​ൻ രാ​ജ് അ​രോ​ൾ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - അ​ശ്വി​നി കാ​ലേ, ക​ലാ​സം​വി​ധാ​നം - ഔ​സേ​പ്പ് ജോ​ൺ, വ​സ്ത്ര​ല​ങ്കാ​രം - മ​ഷ​ർ ഹം​സ, മേ​ക്ക​പ്പ് - റോ​ണെ​ക്സ് സേ​വ്യ​ർ, സൗ​ണ്ട് ഡി​സൈ​ൻ - ഡി​ക്സ​ൺ ജോ​ർ​ജ്, ക​ള​റി​സ്റ്റ് - ര​മേ​ഷ് സി.പി., ഗാ​ന​ര​ച​ന - സു​ഹൈ​ൽ കോ​യ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സു​ധ​ർ​മ്മ​ൻ വ​ള്ളി​ക്കു​ന്ന്,

ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - ശി​വ​കു​മാ​ർ പെ​രു​മു​ണ്ട, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -അ​നീ​വ് സു​കു​മാ​ർ, VFX - ഡി​ജി​ബ്രി​ക്‌​സ്, പി ​ആ​ർ ഒ - ​എ.​എ​സ്. ദി​നേ​ശ്, സ്റ്റി​ൽ​സ് - രോ​ഹി​ത് കെ. ​സു​രേ​ഷ്, ഡി​സൈ​ൻ​സ് - യെ​ല്ലോ​ട്ടൂ​ത്, കോ​ൺ​ടെ​ന്‍റ് & മാ​ർ​ക്ക​റ്റിം​ഗ് - പ​പ്പെ​റ്റ് മീ​ഡി​യ. വി​ത​ര​ണം - സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ്.

Movies

എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'

ഒ​രു ന​വാ​ഗ​ത​സം​വി​ധാ​യ​ക​ൻ ത​ന്‍റെ ആ​ദ്യ ചി​ത്രം ഒ​രു​ക്കു​മ്പോ​ൾ ഏ​ത് ത​ര​ത്തി​ലു​ള്ള ക​ഥ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു എ​ന്ന​ത് എ​ക്കാ​ല​വും കൗ​തു​കം ഉ​ണ​ർ​ത്തു​ന്ന ഒ​രു ചി​ന്ത​യാ​ണ്. മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തെ ഘ​ടാ​ഘ​ടി​യ​ന്മാ​രി​ൽ ഒ​രാ​ളു​ടെ പൈ​തൃ​കം പേ​റി എ​ത്തു​ന്ന അ​ഖി​ൽ സ​ത്യ​ൻ, ഒ​രേ​സ​മ​യം വ്യ​ത്യ​സ്ത​വും എ​ന്നാ​ൽ ചി​ര​പ​രി​ചി​ത​വു​മാ​യ ഒ​രു നീ​ക്ക​മാ​ണ് ഇ​വി​ടെ ന​ട​ത്തു​ന്ന​ത്.

ഒ​രു ന​വാ​ഗ​ത​സം​വി​ധാ​യ​ക​ൻ ത​ന്‍റെ ആ​ദ്യ ചി​ത്രം ഒ​രു​ക്കു​മ്പോ​ൾ ഏ​ത് ത​ര​ത്തി​ലു​ള്ള ക​ഥ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു എ​ന്ന​ത് എ​ക്കാ​ല​വും കൗ​തു​കം ഉ​ണ​ർ​ത്തു​ന്ന ഒ​രു ചി​ന്ത​യാ​ണ്. മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തെ ഘ​ടാ​ഘ​ടി​യ​ന്മാ​രി​ൽ ഒ​രാ​ളു​ടെ പൈ​തൃ​കം പേ​റി എ​ത്തു​ന്ന അ​ഖി​ൽ സ​ത്യ​ൻ, ഒ​രേ​സ​മ​യം വ്യ​ത്യ​സ്ത​വും എ​ന്നാ​ൽ ചി​ര​പ​രി​ചി​ത​വു​മാ​യ ഒ​രു നീ​ക്ക​മാ​ണ് ഇ​വി​ടെ ന​ട​ത്തു​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ന്മ​നി​റ​ഞ്ഞ നാ​യ​ക​ന്മാ​രെ സൃ​ഷ്ടി​ക്കു​ന്ന അ​ന്തി​ക്കാ​ട് ബ്രാ​ൻ​ഡി​ന്‍റെ ചൂ​ടും ചൂ​രു​മു​ള്ള ചി​ത്ര​മാ​ണ് "പാ​ച്ചു​വും അ​ത്ഭു​ത​വി​ള​ക്കും'. എ​ങ്കി​ലും ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ സ്ഥി​ര​മാ​യി മു​ഴ​ങ്ങി​കേ​ൾ​ക്കു​ന്ന ഒ​രു പ​ദ്ധ​തി മു​ദ്രാ​വാ​ക്യ​ത്തി​ന്, വി​ദ്വേ​ഷ​ത്തി​ന്‍റെ ക​ല​ർ​പ്പു​ക​ളി​ല്ലാ​തെ ന​വീ​ന​മാ​യൊ​രു ച​ല​ച്ചി​ത്ര​ഭാ​ഷ ഒ​രു​ക്കു​ക എ​ന്ന ദൗ​ത്യം ഏ​റ്റെ​ടു​ത്താ​ണ് അ​ഖി​ൽ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് കാ​ലെ​ടു​ത്ത് വ​യ്ക്കു​ന്ന​ത്. ഏ​റ്റെ​ടു​ത്ത ഉ​ദ്യ​മ​ത്തി​ലെ ഈ ​ആ​ത്മാ​ർ​ഥ​ത സ്ക്രീ​നി​ലെ കാ​ഴ്ച​ക​ളി​ലൂ​ടെ വ്യ​ക്ത​വു​മാ​ണ്.

പ​രാ​ജ​യ​ങ്ങ​ൾ നി​റ​ഞ്ഞ, ദൗ​ർ​ബ​ല്യ​ങ്ങൾ സു​വ്യ​ക്ത​മാ​യി കാട്ടുന്ന ശ​രീ​ര​ഭാ​ഷ​യു​ള്ള ശ​രാ​ശ​രി മ​ല​യാ​ളി നാ​യ​ക​നാ​യി ആ​ണ് ഫ​ഹ​ദ് ഫാ​സി​ൽ എ​ത്തു​ന്ന​ത്. മും​ബൈ​യി​ലെ ഇ​യാ​ളു​ടെ ജീ​വി​തം കാ​ട്ടി തു​ട​ങ്ങു​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ സീ​ക്വ​ൻ​സു​ക​ളി​ൽ നി​ന്ന് ത​ന്നെ ചി​ത്ര​ത്തി​ന്‍റെ ര​ച​യി​താ​വ് കൂ​ടി​യാ​യ അ​ഖി​ലി​ന് സ്വാ​ഭാ​വി​ക​മാ​യി ന​ർ​മം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യും എ​ന്ന് വ്യ​ക്ത​മാ​ണ്.

ഒ​രി​ക്ക​ൽ പോ​ലും വ​മ്പ​ൻ പൊ​ട്ടി​ച്ചി​രി​ക​ൾ ഉ​ണ​ർ​ത്താ​തെ, പ്രേ​ക്ഷ​ക​ന്‍റെ ചു​ണ്ടി​ൽ സ്ഥി​ര​മാ​യി ഒ​രു ചെ​റു​പു​ഞ്ചി​രി സ​മ്മാ​നി​ച്ച് മു​ന്നേ​റു​ന്ന ചി​ത്രം ര​ണ്ടാം പ​കു​തി​യാ​കു​മ്പോ​ൾ ട്രാ​ക്ക് മാ​റ്റു​ന്നു. സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്ര​ങ്ങ​ൾ ക​ണ്ടു​ശീ​ലി​ച്ചി​ട്ടു​ള്ള പ്രേ​ക്ഷ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് പോ​ലെ നാ​യ​ക​ൻ ന​ട​ത്തു​ന്ന തി​രി​ച്ച​റി​വി​ന്‍റെ യാ​ത്ര (​വാ​ച്യാ​ർ​ഥ​ത്തി​ലും വ്യം​ഗാ​ർ​ഥ​ത്തി​ലും) ആ​ണ് പി​ന്നീ​ട് സ്ക്രീ​നി​ൽ തെ​ളി​യു​ന്ന​ത്.

എ​ന്നാ​ൽ കൗ​മാ​ര​ക്കാ​രി​യാ​യ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ സ്വ​പ്ന​ങ്ങ​ളു​ടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഇ​തി​വൃ​ത്തം. ക​ഴി​വു​ക​ൾ ഏ​റെ​യു​ണ്ടാ​യി​ട്ടും സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം അ​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ കു​തി​പ്പ് സാ​ധ്യ​മാ​ക്കി​യാ​ണ് പാ​ച്ചു മ​ട​ങ്ങു​ന്ന​ത്.

"ഞാ​ൻ പ്ര​കാ​ശ​ൻ' എ​ന്ന ത​ന്‍റെ അ​വ​സാ​ന എ​ന്‍റ​ർ​ടെ​യ്ന​ർ ചി​ത്ര​ത്തി​ൽ പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി​ക്ക് പാ​ത്ര​മാ​യ ത​ര​ത്തി​ലു​ള്ള എ​ക്സ്പ്ര​സീ​വ് കോ​മ​ഡി ഫ​ഹ​ദ് ഇ​വി​ടെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും നി​സാ​ര​മാ​യി പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കാ​നു​ള്ള ക​ഴി​വ് ത​നി​ക്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വീ​ണ്ടും തെ​ളി​യി​ക്കു​ന്നു.

ത​ന്‍റെ ശ​ബ്ദ​ത്തി​ന്‍റെ സേ​വ​നം മാ​ത്രം മ​തി​യെ​ന്ന് പ​റ​ഞ്ഞ് സ്ക്രീ​നി​ൽ നി​ന്ന് കു​റ​ച്ചു​നാ​ളാ​യി അ​ക​റ്റി​നി​ർ​ത്തി​യ​വ​ർ​ക്ക് മു​മ്പി​ൽ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ വി​നീ​ത് മ​നോ​ഹ​ര​മാ​യ മ​റു​പ​ടി ന​ൽ​കു​ന്ന​തി​നും ഈ ​ചി​ത്രം സാ​ക്ഷി​യാ​കു​ന്നു.
അ​തി​ഭാ​വു​ക​ത്വ​ത്തി​നും അ​മി​ത റി​യ​ലി​സ​ത്തി​നും ഇ​ട​ന​ൽ​കാ​ത്ത ത​ര​ത്തി​ൽ മ​ല​യാ​ള സി​നി​മ നി​ർ​മി​ച്ചു​പോ​ന്നി​രു​ന്ന മ​ധ്യ​ധാ​ര സ​ന്തോ​ഷ ​ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മോ​ശ​മ​ല്ലാ​ത്ത സ്ഥാ​നം പാ​ച്ചു​വും അ​ത്ഭു​ത​വി​ള​ക്കും നേ​ടു​മെ​ന്ന് ഉ​റ​പ്പാ​ണ്.
ഏ​താ​നും നാ​ളു​ക​ളാ​യി ആ​ഴ്ചാ​വ​സാ​നം തീ​യേ​റ്റ​റു​ക​ളി​ൽ എ​ത്തി പ്രേ​ക്ഷ​ക​രെ പ​രീ​ക്ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​മാ​യി തു​ല​നം ചെ​യ്യു​മ്പോ​ൾ, ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ എ​ഴു​ത്താ​ഴം കൊ​ണ്ട് മി​ഴി​വേ​റി​യ ഈ ​ചി​ത്രം ഒ​രു ചെ​റി​യ അ​ത്ഭു​തം ത​ന്നെ​യാ​ണ്.
<b>ജോർജ് സഖറിയ</b>

Movies

ഇ​ത്ര സി​മ്പി​ളാ​യ ഒ​രു മ​നു​ഷ്യ​നോ​യെ​ന്ന് ചോ​ദ്യം; കൈ​യി​ൽ കീ​പാ​ഡ് ഫോ​ൺ, പ​ക്ഷേ വി​ല​യോ?

ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ കൈ​യി​ലെ ഫോ​ണാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ചാ​വി​ഷ​യം. കീ​പാ​ഡ് ഡ​യ​ലു​ള്ള ചെ​റി​യ ഒ​രു ഫോ​ണും കൈ​യി​ൽ പി​ടി​ച്ച് ന​സ്‌​ലി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യ്ക്കെ​ത്തി​യ​പ്പോ​ഴാ​ണ് ഈ ​ഫോ​ൺ എ​ല്ലാ​വ​രും ശ്ര​ദ്ധി​ച്ച​ത്.

കോ​ടി​ക​ള്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ട​ൻ ആ​യി​ട്ടും എ​ന്തൊ​രു സി​മ്പി​ൾ ആ​ണെ​ന്നും വെ​റു​മൊ​രു കീ​പാ​ഡ് ഫോ​ൺ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു​മാ​ണ് ചി​ല ക​മ​ന്‍റു​ക​ൾ വ​ന്ന​ത്. എ​ന്നാ​ൽ ആ ​ഫോ​ൺ ഏ​താ​ണെ​ന്ന് ക​ണ്ടു​പി​ടി​ച്ച​തോ​ടെ സ​ക​ല​രും ഞെ​ട്ടി.

Latest News

Corehub Up